KPPK
About
KOPPAM PANCHAYATH PRAVASI KOOTTAYMA
Koppam Panchayat Pravasi Koottayam (KPPK) കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികളെയും ജാതിമതരാഷ്ട്രീയഭേദമന്യേ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് പ്രധാനമായും കൂട്ടായ്മയിലെ അംഗങ്ങളായ പ്രവാസികൾക്കും പൊതുവെ നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്കും തണലേകാൻ വേണ്ടിയാണ് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ രൂപീകൃതമായിട്ടുള്ളത്. വ്യക്തമായ ഭരണഘടന അംഗങ്ങളുടെ പൊതുസമ്മതത്തോടെ ആവിഷ്കരിച്ചു അത് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഏതെങ്കിലും സ്വതന്ത്രപ്രവാസി സംഘടന നമ്മുടെ കൊപ്പം പഞ്ചായത്തിൽ നിലവിലില്ല. മാത്രമല്ല ഇതുമായി സഹകരിക്കാൻ മുന്നോട്ടുവന്ന എല്ലാ പ്രവാസികളും വാർഷിക വരിസംഘ്യയടച്ചു അംഗത്വമെടുക്കുന്നവരാണ് , അതുകൊണ്ടുതന്നെ മെമ്പർഷിപ്പ് കാർഡും അംഗത്വമെടുക്കുന്നവർക്ക് നൽകിവരുന്നു. "കൊപ്പം പഞ്ചായത്ത് പ്രവാസികൂട്ടായ്മയിലെ" മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും അനുകൂല്യങ്ങൾനൽകി സഹകരിക്കാൻ നിരവധി വ്യാപാരസ്ഥാപനങ്ങളും മറ്റും സന്നദ്ധതഅറിയിച്ചത് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ആത്മവിശ്വാസമേകുന്നു. പ്രവാസികളെ ഏകോപിപ്പിച്ചു പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും ക്ഷേമങ്ങളെയും പൊതുവെ പഞ്ചായത്തിലെ ജനങ്ങളെയും മുന്നിൽകണ്ട് 2019 ൽ രൂപീകരിക്കപ്പെട്ട "കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ" ചുരുങ്ങിയ ഈ ഒരു കാലയളവിൽത്തന്നെ 600 ഓളം മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളുൾപ്പെടുന്ന ആയിരങ്ങളുടെയും സജീവ പിന്തുണയോടെ വിജയകരമായി സ്വതന്ത്രമായി മുന്നോട്ടുപോകുന്നു. അതോടൊപ്പം കൂടുതൽ പ്രവാസികൾ കൂട്ടായ്മയിൽ പങ്കുചേരാനായി മുന്നോട്ടുവരുന്നു എന്നതും സന്തോഷമേകുന്നു. കൂട്ടായ്മയിലെ മെമ്പർമാർക്ക് ഭരണഘടനാപരമായി നിർബന്ധിതമായി നൽകേണ്ടുന്ന സഹായങ്ങൾക്കപ്പുറം പഞ്ചായത്തിലെ പൊതുജനോപകാരപ്രദമായ കാര്യങ്ങളിൽ സഹായമേകാൻ കൂട്ടായ്മയിലെ മെമ്പർമാർ മുന്നിട്ടുവന്നു എന്നതും അഭിമാനകരമാണ്. പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ എന്ന കൂട്ടായ്മയുടെ ആപ്ത വാക്യത്തിനൊപ്പം കൂട്ടായ്മ നാടിനൊപ്പം നാട് കൂട്ടായ്മയോടൊപ്പം എന്നുള്ള വാക്യപരിണാമത്തിനായി നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം മുന്നേറാം കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികൾക്കും കൂട്ടായ്മയിലേക്ക് സ്വാഗതം.
To Know More
Our Vision
പഞ്ചായത്തിലെ പ്രവാസികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക. പ്രവാസി ക്ഷേമാധിഷ്ഠിതമായ പ്രവർത്തനത്തിനൊപ്പം പ്രവാസികളുടെ കഴിവിനെയും പ്രയത്നത്തെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചക്ക് കൂടി സഹായകരമാകുന്നതരത്തിൽ കൊണ്ടുപോകുക, പങ്കാളികളാക്കുക. പ്രശംസനീയമായ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് സമസ്ത മേഖലകളിലും ഇന്ന് ഇടപെട്ടുകൊണ്ടിരിക്കുന്നു.

Our Mission
അംഗങ്ങളായപ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വളർച്ചയിൽ സാന്നിധ്യം ഉറപ്പു വരുത്തുക, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുക. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കായി എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സംരഭം എന്ന ആശയം കൂട്ടായ്മയിലെ മെമ്പർമാർ താല്പര്യപൂർവം ഏറ്റെടുത്ത് അതിവേഗം ലക്ഷ്യത്തിലേക്കടുപ്പിച്ചുകൊണ്ടിരിക്കുന്നു.

The Aim
തുടക്കത്തിൽ നടപ്പിലാക്കിയ മരണപ്പെടുന്ന മെമ്പർമാരുടെ കുടുംബത്തിന് നൽകുന്ന ധനസഹായവും ഗരുതര രോഗങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുമപ്പുറം മെമ്പർമാരുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനുതകുന്ന കാര്യങ്ങൾക്കൊപ്പം തീർത്തും പ്രയാസമനുഭവിക്കുന്ന അംഗങ്ങൾക്ക് പരസ്യമായല്ലാതെ സ്നേഹപൂർണമായ സഹായമെത്തിക്കാനും കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.
Social Activities
കൂട്ടായ്മയുടെ വിവിധ പ്രവത്തനങ്ങളിൽ ചിലത് മാത്രം
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ
കുടുംബ സുരക്ഷാ പദ്ധതി (മരണാനന്തര സഹായം)
മെമ്പർമാരിൽ ആരെങ്കിലും മരണപ്പെട്ടാൽ ആക്ടീവ മെമ്പർമാരിൽ നിന്നും 250 രൂപ വീതം സ്വരൂപിച്ച് മരണപ്പെട്ട ആളുടെ നോ മിനിക്ക് കൈമാറുന്ന പദ്ധതി. മെമ്പർമാർ 250 രൂപക്ക് പുറമെ സ്വമേധയാ തരുന്ന സംഖ്യകളും മരണപ്പെട്ട വ്യക്തിയുടെനോമിനിക്ക് കൈമാറും.കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയിൽ അംഗത്വം എടുത്ത് മൂന്നുമാസത്തിനു ശേഷമായിരിക്കും ആനുകൂല്യത്തിന് അർഹത.
ചികിത്സ സഹായം
മെമ്പർമാരിൽ ആരെങ്കിലും ഗുരുതരമായ രോഗം ബാധിച്ച് തുടർചികിത്സയും ഭീമമായ ചികിത്സാ ചെലവുംആവശ്യമായി വരികയാണെങ്കിൽ ആക്ടീവ മെമ്പർമാരിൽ നിന്നും 100 രൂപ വീതവും മെമ്പർമാർ സ്വമേധയാ തരുന്ന സംഖ്യയും മെമ്പർക്ക് കൈമാറുന്ന പദ്ധതി.
കൂട്ടായ്മയിൽ അംഗത്വം എടുത്ത് മൂന്നുമാസത്തിനു ശേഷം ആയിരിക്കും ആനുകൂല്യത്തിന് അർഹത.
മംഗല്യനിധി
വിവാഹം കഴിയാത്ത മെമ്പർമാരും മെമ്പർമാരുടെ പെൺമക്കളിൽ ഒരാൾക്കും 10000 രൂപ സഹായമായി നൽകുന്ന പദ്ധതി.
കൂട്ടായ്മയിൽ അംഗത്വം എടുത്ത് രണ്ടുവർഷം പൂർത്തിയായ മെമ്പർമാർക്ക് ആയിരിക്കും ഈ പദ്ധതിയുടെ സഹായം ലഭ്യമാവുക.
സാന്ത്വനം
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ( മാതാവ്,പിതാവ്,ഭാര്യ, പ്രായപൂർത്തി ആവാത്ത മക്കൾ ) ക്യാൻസർ രോഗികളായ അംഗങ്ങൾ ക്ക് 10000 രൂപയും കുടുംബാംഗങ്ങൾക്ക് 5000 രൂപയും. ഡയാലിസിസ് രോഗികൾക്ക് ആറ് ഡയാലിസിസ് കിറ്റും നൽകുന്ന പദ്ധതി.
കൂട്ടായ്മയിൽ അംഗത്വം എടുത്ത് രണ്ടുവർഷം പൂർത്തിയായ മെമ്പർമാർക്ക് ആയിരിക്കുംസഹായത്തിന് അർഹത.
തൂവൽ സ്പർശം
മെമ്പർമാർക്കും മെമ്പർമാർ മുഖേന പൊതുജനങ്ങൾക്കും മെഡിക്കൽ എക്യുപ് മെന്റ്സ് സൗജന്യമായി ഉപയോഗിക്കാൻ നൽകുന്ന പദ്ധതി.
എജ്യൂ To ജോബ്
മെമ്പർമാരുടെ മക്കൾക്ക്പത്താം ക്ലാസ് പ്ലസ്ടുവിന് ശേഷം ഏതെല്ലാം മേഖലയിലാണ് ജോലി സാധ്യതകൾ അവരുടെ മുന്നോട്ടുള്ള പഠനത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്ന പദ്ധതി.
ക്യാഷ് അവാർഡ് മൊമെൻ്റോകൾ
മെമ്പർമാരുടെ മക്കളിൽ നിന്നും പത്താം ക്ലാസ് പ്ലസ് ടു എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോസും നൽകിവരുന്നു
പ്രവാസികൾക്കുള്ള ആദരവ്
മെമ്പർമാരിൽ പ്രവാസലോകത്ത് 25 വർഷം പൂർത്തിയാക്കിയ മെമ്പർമാരെ പ്രവാസി മീറ്റ് ദിനത്തിൽ ആദരിക്കുന്ന പദ്ധതി
KPPK ടാസ്ക് ഫോഴ്സ്
അടിയന്തരഘട്ടങ്ങളിൽ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും സഹായങ്ങൾ എത്തിക്കുന്നതിനായി നാട്ടിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു
NB: എല്ലാ സഹായങ്ങളും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചായിരിക്കും
KPPK Gallery
Become a KPPK Member
കൊപ്പം പഞ്ചായത്തിലെ പ്രവാസികൾ മെമ്പർഷിപ്പ് എടുക്കാൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക
Become a KPU LLP Partner
ബിസ്സിനസ്സുകളിൽ പങ്കാളിയാവാൻ താല്പര്യമുള്ള കൊപ്പം പഞ്ചായത്തിന് അകത്തുള്ളവരും പുറത്തുള്ളവരും ആയവർ (കൂട്ടായ്മയിൽ സാധാരണ മെമ്പർഷിപ്പെടുക്കാതെ ബിസിനസ്സിൽ മാത്രം ഷെയറുകളെടുക്കുന്നതിനായി) ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക
Proposed Projects
Retail banks wake up to digital lending this year
Within the construction industry as their overdraft
news $ Articles
Interesting Articles Updated Daily
- 19 Jul 2024
- 27 views
KPU Multi-Speciality Hospital Project office opened
കെ പി യു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം കെ പി യു എൽ എൽ പി മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ കോലൊത്തൊടി നിർവഹിച്ചു.
Read more